കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിൽ നിന്നെത്തിച്ച ബാലറ്റ് യൂണിറ്റുകൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് സ്ട്രോംഗ് റൂമുകൾ.
കരുനാഗപ്പള്ളി, ചവറ, പത്തനാപുരം, പുനലൂർ, ഇരവിപുരം, ചാത്തന്നൂർ നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് യൂണിറ്റുകൾ സെന്റ് അലോഷ്യസ് എച്ച്.എസ്.എസിലും കുന്നത്തൂർ, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ നിന്നുള്ളവ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സി.ഐ.എസ്.എഫ് കേരള പൊലീസ് സേനാംഗങ്ങൾ ചേർന്നാണ് സുരക്ഷയൊരുക്കുന്നത്.
സി.സി ടി.വി ക്യാമറയും നിരന്തര നിരീക്ഷണത്തിനായി പൊലീസ് കൺട്രോൾ റൂമുകളും കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറും സ്ട്രോംഗ് റൂമുകൾ സന്ദർശിച്ച് സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതെന്ന് ഉറപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |