കൊല്ലം: ബൂത്ത് തലത്തിലുള്ള പോളിംഗ് കണക്കുകൾ അടിസ്ഥാനമാക്കി മുന്നണികൾ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിജയസാദ്ധ്യത സംബന്ധിച്ച് കണക്കുകൂട്ടൽ തുടങ്ങി. മണ്ഡലം തലങ്ങളിൽ പ്രാഥമിക വിലയിരുത്തൽ കഴിഞ്ഞ ദിവസം തന്നെ നടന്നെങ്കിലും ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കാവുന്ന വോട്ട് സംബന്ധിച്ച പട്ടിക ബൂത്തുതലത്തിൽ നിന്ന് ശേഖരിച്ച് വരികയാണ്.
ബൂത്ത് തലത്തിൽ നിന്ന് വരുന്ന കണക്കുകൾ ജില്ലാ നേതൃത്വങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കില്ല. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം മൂന്ന് മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച വിധിയെഴുത്താണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ അടിത്തട്ടിൽ നിന്ന് വരുന്ന കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുക.
കടുത്ത സർക്കാർ വിരുദ്ധ തരംഗം യു.ഡി.എഫും എൻ.ഡി.എയും പ്രതീക്ഷിക്കുന്നു. എന്നാൽ സർക്കാർ വിരുദ്ധ തരംഗമില്ലെന്ന് മാത്രമല്ല ക്ഷേമ പെൻഷൻ വിതരണം, സ്ത്രീ സുരക്ഷ പദ്ധതി എന്നിവ വലിയ ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ന്യൂനപക്ഷങ്ങളുടെ വോട്ട് എൽ.ഡി.എഫും യു.ഡി.എഫും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ജില്ലയിൽ ഭൂരിപക്ഷ ധ്രുവീകരണം രൂപപ്പെട്ട് തുടങ്ങിയെന്നാണ് എൻ.ഡി.എ നേതാക്കൾ പറയുന്നത്.
മണ്ഡലം, ഇത്തവണത്തെ വോട്ടിംഗ് യന്ത്രത്തിലെ പോളിംഗ്, കഴിഞ്ഞ വർഷത്തെ പോളിംഗ്
ചടയമംഗലം- 74.43%, 74.3%
ചാത്തന്നൂർ- 75.89%, 75.8%
ചവറ- 77.88%, 81.2%
ഇരവിപുരം- 77.33%, 74.2%
കരുനാഗപ്പള്ളി- 78.82%, 84.5%
കൊല്ലം- 77.43%, 76.2%
കൊട്ടാരക്കര- 75.12%, 75.1%
കുണ്ടറ- 78.24%, 77.9%
കുന്നത്തൂർ- 77.81%, 79.2%
പത്തനാപുരം- 75.17%, 75.8%
പുനലൂർ- 70.99%, 71.04%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |