കൊല്ലം: ഡോ. ശൂരനാട് രാജശേഖരന്റെ ഒന്നാം ചരമവാർഷികാചരണം ഇന്ന് നടക്കും. രാവിലെ 11ന് ഡി.സി.സി ഓഫീസിൽ ചേരുന്ന സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. കൊല്ലം പ്രസ് ക്ലബിന്റെയും സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിലുള്ള അനുസ്മരണം വൈകിട്ട് 3.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. എസ്.ജെ.എഫ്.കെ ജില്ലാ പ്രസിഡന്റ് എസ്.സുധീശൻ അദ്ധ്യക്ഷനാകും. ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാരത്ത് നടക്കുന്ന സമ്മേളനം എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |