കൊല്ലം: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി വെള്ളം എത്തിക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പി.പ്രതീഷ്കുമാർ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ ഭൂരിഭാഗം ജനങ്ങളും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. ജൽജീവൻ പദ്ധതി ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. നിലവിൽ വലിയ തുക നൽകി നിത്യോപയോഗത്തിനായി സാധാരണക്കാർ വരെ സ്വകാര്യ ഏജൻസികളിൽ നിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. ഏപ്രിൽ മാസമായിട്ടും ഇതുവരെ യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിക്കാത്തത് അനാസ്ഥയാണെന്നും പി.പ്രതീഷ്കുമാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |