കൊല്ലം: ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിച്ചു.ഗ്യാനേഷ് കുമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കുമ്പോൾ മോദിയും ബി.ജെ.പി.യും ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറുന്നതിൽ അത്ഭുതമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് സി.പി.എം പരാതി നൽകിയിട്ടുണ്ട്. ഭരണഘടനാ പദവിയുടെ ഗൗരവം ഉൾക്കൊണ്ട് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണം. ആർ.എസ്.എസിന്റെ അധീശത്വം നിലനിറുത്താൻ കൊണ്ടുവന്ന ബില്ല് പരാജയപ്പെട്ടത് മോദിക്കും ബി.ജെ.പി.ക്കും ഏറ്റ തിരിച്ചടിയാണ്. ദക്ഷിണേന്ത്യയെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും രാഷ്ട്രീയമായി തളർത്തി ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വൈവിദ്ധ്യങ്ങളും സങ്കീർണ്ണതകളും പരിഗണിക്കാതെയും രാഷ്ട്രീയ കക്ഷികളുമായി ചർച്ച ചെയ്യാതെയും ഏകപക്ഷീയമായി മണ്ഡല പുനർനിർണയം നടത്തിയാൽ രാജ്യത്ത് വിഘടനവാദം ഉയരാൻ സാദ്ധ്യതയുണ്ടെന്നും എം.എ.ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |