ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി നാദം ചാത്തന്നൂർ സംഗീതാർച്ചന നടത്തി.
നാദം സെക്രട്ടറിയും ഗായികയുമായ അഡ്വ.ആർ.എസ്. മിനി സംഗീതാർച്ചന ഉദ്ഘാടനം ചെയ്തു. നാദം പ്രസിഡന്റ് ബി.മധു അദ്ധ്യക്ഷത വഹിച്ചു. നാദം വൈസ് പ്രസിഡന്റ് ജയകുമാർ, ട്രഷറർ സതികുമാർ എന്നിവർ സംസാരിച്ചു. ചലച്ചിത്ര ഗാനങ്ങൾ, നാടൻ പാട്ടുകൾ, വയലാറിന്റെയും ഒ.എൻ.വി.യുടെയും കവിതകൾ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഹിറ്റ് പാട്ടുകൾ, നാടക ഗാനങ്ങൾ എന്നിങ്ങനെ 30 പേർ 30 ഗാനങ്ങൾ ആലപിച്ചു. നാദത്തിന് സ്നേഹാശ്രമത്തിന്റെ സ്നേഹോപഹാരം സ്നേഹാശ്രമം ഡയറക്ടർ പത്‌മാലയം ആർ.രാധാകൃഷ്ണൻ സമർപ്പിച്ചു. വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, പള്ളിക്കൽ മോഹൻ, ആർ.ഡി. ലാൽ, മാനേജർ മൈത്രി, അസി.മാനേജർ പത്‌മകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |