കൊല്ലം: ജഗദ്ഗുരു ആദി ശ്രീ ശങ്കരാചാര്യ സ്വാമി ജയന്തിയോടനുബന്ധിച്ച്, കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ തുടങ്ങിയ ശ്രീ ശങ്കര സന്ദേശ യാത്ര നാളെ രാവിലെ 8ന് ആനന്ദവല്ലീശ്വരത്ത് എത്തും. തുടർന്ന് പൂർണകുംഭം, താലപ്പൊലി, നാദസ്വരം, പഞ്ചവാദ്യം, വേദ ഘോഷം എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിലേക്ക് എത്തും. ഗണപതി ക്ഷേത്രം സന്നിധിയിൽ വിവിധ സമുദായ നേതാക്കളും പൗര പ്രമുഖരും ശ്രീ ശങ്കരാചാര്യ സ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പമാല സമർപ്പിച്ച് പുഷ്പാർച്ചന നടത്തും. തുടർന്ന് ശ്രീ ശങ്കരാചാര്യ അനുസ്മരണ പ്രഭാഷണം നടക്കും. രഥയാത്ര പിന്നീട് തിരുവനന്തപുരത്തേക്ക് തിരിക്കും. ശങ്കര ജയന്തി ദിവസമായ നാളെ വൈകിട്ട് സന്ദേശ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമെന്ന് കേരള ബ്രാഹ്മണ സഭ കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. കൃഷ്ണമൂർത്തി, സെക്രട്ടറി ആർ. ശേഖർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |