കരുനാഗപ്പള്ളി: ചട്ടമ്പിസ്വാമിയുടെ 102-ാമത് മഹാസമാധി വാർഷികത്തോടും പന്മന ആശ്രമ തീർത്ഥാടന മഹാമഹത്തോടും അനുബന്ധിച്ച് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലേക്ക് തീർത്ഥാടനം നടത്തി. ശിവഗിരിമഠം ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മണ്ഡലം സെക്രട്ടറി ആർ. ഹരീഷ് എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ തീർത്ഥാടനയാത്രയെ പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, ബ്രഹ്മചാരി സജിത്ത്, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തീർത്ഥാടനയാത്രയ്ക്ക് മാതൃവേദി മണ്ഡലം പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, ശാന്ത ചക്രപാണി, വി. ചന്ദ്രാക്ഷൻ, തയ്യിൽ തുളസി, സജീവ് സൗപർണ്ണിക, എ.ജി. ആസാദ്, അതുൽ സജീവ് എന്നിവർ നേത്യത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |