SignIn
Kerala Kaumudi Online
Saturday, 25 April 2026 7.42 AM IST

ജില്ല ഉരുകും 2 നാൾ കൂടി!

Increase Font Size Decrease Font Size Print Page

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വ്യാപിക്കുന്നു

കൊല്ലം: ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർ‌ദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം ജി​ല്ലയെ വലയ്ക്കുന്നു. രണ്ട് നാൾ കൂടി കൊടും ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില 40 ഡിഗ്രി വരെ ഉയരുമെന്ന പ്രവചനത്തിൽ ജില്ലയിൽ ഇന്നലെ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് ഉച്ചയോടെ പിൻവലിച്ചു.

കഴി​ഞ്ഞ 10, 22 തീയതികളിൽ രേഖപ്പെടുത്തിയ 39.8 ഡിഗ്രിയാണ് ഈ വേനൽക്കാലത്തെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനില. ഇന്നലെ 38.6 ഡിഗ്രി വരെ എത്തി. എന്നിട്ടും പുറത്തിറങ്ങാനാകാത്ത വിധം കൊടും ഉഷ്ണമായിരുന്നു. ഇന്നും നാളെയും 39 ഡിഗ്രി വരെ എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു.

ചൂടിലെ വർദ്ധനവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം. ഹൃദ്രോഗം. പ്രമേഹം, ചർമരോഗങ്ങൾ, ക്യാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവരും പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. വീടിനകത്തും ഇവർക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കണം.

അൾട്രാവയലറ്റ് സൂചിക 7

ഇന്നലെയും ജില്ലയിൽ അൾട്രാവയലറ്റ് സൂചിക 7 ആണ് രേഖപ്പെടുത്തിയത്. പകൽ 10 മുതൽ 3 വരെയാണ് അൾട്രാവയലറ്റ് സൂചിക കൂടുതൽ ഉയരുന്നത്. മേഘങ്ങൾ കൂടുതലാണെങ്കിൽ അൾട്രാവയലറ്ര് കിരണങ്ങളെ തടയും. മേഘങ്ങൾ ചി​ന്നിച്ചിതറിയാൽ അൾട്രാവയലറ്റിന്റെ ശക്തി കൂടും. മലപ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി സൂചിക ഉയരും. ജലാശയം, മണൽ തുടങ്ങിയവയിൽ അപായസാദ്ധ്യത കൂടുതലാണ്.യു.വി സൂചിക 6 മുതൽ 7 വരെ 'മുൻകരുതൽ' സ്വീകരിക്കേണ്ട മഞ്ഞ അലർട്ടും 8 മുതൽ 10 വരെ അതീവ ജാഗ്രത വേണ്ട ഓറഞ്ച് അലർട്ടുമാണ് നൽകുന്നത്. 11നു മുകളിലാണെങ്കിൽ ഗുരുതര സാഹചര്യമായ 'റെഡ് അലർട്ട്"നൽകും.

അടുത്ത ആഴ്ചയോടെ വേനൽമഴ

അടുത്ത ആഴ്ചയോടെ ജില്ലയിൽ വേനൽമഴ സജീവമാകുമെന്നും അതോടെ താപനിലയിൽ അല്പം കുറവ് സംഭവിക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ജില്ലയിൽ വേനൽമഴയിൽ 55 ശതമാനം കുറവുണ്ടായി.

വേണം സ്വയം ലോക്ക്ഡൗൺ

 പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കണം

 ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്

 തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം

 മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തിൽ കണ്ടാൽ തണലിലേക്ക് മാറ്റി കിടണം

 ശരീരം തണുപ്പിക്കാൻ ശ്രമിക്കണം

 ഉടനടി വൈദ്യസഹായം ലഭ്യമാക്കണം

വരും ദിവസങ്ങളിലും ചൂട് ഇത്തരത്തിൽ തന്നെ അനുഭവപ്പെടാം. അടുത്ത ആഴ്ചയോടെ വേനൽമഴ സജീവമാകാനാണ് സാദ്ധ്യത - രാജീവൻ ഇരിക്കുളം, കാലാവസ്ഥ നിരീക്ഷകൻ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.