ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്വന്തമായി പുരയിടമുള്ളവർ പറമ്പുകളിലെ കാട് വെട്ടി വൃത്തിയാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന അവസ്ഥ ഒഴിവാക്കണം. ഇഴ ജന്തുക്കൾ, മൃഗങ്ങൾ എന്നിവയുടെ ശല്യമുണ്ടാവാത്ത വിധം പറമ്പുകൾ വൃത്തിയാക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കേരള പഞ്ചായത്തീരാജ് ആക്ട് 238, 239, 240 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് നേരിട്ട് വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യത്തിൽ ചെലവും നിയമപ്രകാരമുള്ള പിഴയും റവന്യൂ റിക്കവറി മുഖേന ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |