പാരിപ്പള്ളി: ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ലാ പ്രതിനിധി സമ്മേളനം നാളെ പുത്തൻ കുളത്ത് നടക്കും. വൈകിട്ട് 3ന് ഇസ്യാൻ സ്പോർട്സ് സിറ്റി കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് അജിത്ത് കർത്ത ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ബി. സജൻ ലാൽ അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി സംഘിന്റെ അഞ്ചാമത് ജില്ലാ പ്രതിനിധി സമ്മേളനമാണ് നടത്തുന്നത്. സാമൂഹ്യ പ്രവർത്തനത്തിലും വ്യവസായത്തിലും മികവ് പുലർത്തുന്ന അമ്മ സന്തോഷ്, അഡ്വ. രാജീവ് എന്നിവരെ ആദരിക്കും. ജില്ലാ ഭാരവാഹികളായ എസ്.ജയൻ, വിളക്കുടി ചന്ദ്രൻ, ഹരീഷ് തെക്കടം , എ. രാധാകൃഷ്ണൻ. വി. സുരേഷ് മോഹൻ, എ. ജയശങ്കർ, ആവണി വിജയൻ, ജെ. രാജീവ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |