കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളി ലൈബ്രറിയുടെ അവധിക്കാല വായനക്കളരി ഇന്ന് തുടങ്ങും. 20ന് സമാപിക്കും. ഇന്ന് രാവിലെ 9ന് ലൈബ്രറി ഹാളിൽ ചേരുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്.ഗോപകുമാർ വായനക്കളരി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് നേതൃസമിതി കൺവീനർ ഡി. രാജു, വാർഡ് മെമ്പർ ബി.ജയന്തി, ലൈബ്രറി സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, ദീപാ സുനി, രാജി മോൾ എന്നിവർ സംസാരിക്കും. മെന്റർ ബിജുരാജ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അവധിക്കാല പരിശീലനങ്ങൾ. മത്സരങ്ങൾ, കലാ പ്രവർത്തനങ്ങൾ, ക്ളാസുകൾ, കയ്യെഴുത്ത് മാസിക തയ്യാറാക്കൽ, ഉല്ലാസ യാത്ര തുടങ്ങി വിവിധ പരിപാടികൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |