SignIn
Kerala Kaumudi Online
Sunday, 17 May 2026 1.33 AM IST

പെരുമഴയിൽ മുങ്ങി കൊട്ടാരക്കര; പട്ടണം വെള്ളക്കെട്ടിൽ

ccc
വെള്ളക്കെട്ടിൽ കൊട്ടാരക്കര

കൊട്ടാരക്കര : ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയിൽ കൊട്ടാരക്കര പട്ടണം വെള്ളക്കെട്ടിലായി. പെട്ടെന്നുണ്ടായ പേമാരിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ചന്തമുക്ക്, പുലമൺ ജംഗ്ഷൻ എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർ നിൽക്കുന്ന പ്ലാറ്റ്‌ഫോമിലേക്ക് ഉൾപ്പെടെ വലിയ തോതിൽ വെള്ളം കയറി. ഇതോടെ യാത്രക്കാർക്ക് ബസ് കയറാനോ സ്റ്റാൻഡിനുള്ളിൽ നിൽക്കാനോ കഴിയാത്ത അവസ്ഥയായി. മതിയായ ഓടസൗകര്യമില്ലാത്തതാണ് സ്റ്റാൻഡിനുള്ളിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമായത്.ചന്തമുക്കിലും പുലമൺ കവലയിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. അപ്രതീക്ഷിതമായ മഴയായതിനാൽ കടകളിലെ സാധനങ്ങൾ മാറ്റി വെക്കാൻ വ്യാപാരികൾക്ക് സമയം ലഭിച്ചില്ല. നഗരത്തിലെ പ്രധാന ഓടകൾ കൃത്യസമയത്ത് വൃത്തിയാക്കാത്തതാണ് ചെറിയ മഴയിൽ പോലും പട്ടണം വെള്ളത്തിനടിയിലാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL