SignIn
Kerala Kaumudi Online
Monday, 11 May 2026 1.08 PM IST

വി കെ​യർ ക​ലാ​കേ​ന്ദ്രം, കാ​യി​ക കേ​ന്ദ്രം ഭാരവാഹി​കൾ

Increase Font Size Decrease Font Size Print Page

കൊ​ല്ലം:​ വി കെ​യർ പാ​ലി​യേ​റ്റീ​വ് ആൻഡ് ചാ​രി​റ്റ​ബിൾ ട്ര​സ്റ്റി​ന്റെ ക​ലാ സാം​സ്​കാ​രി​ക വി​ഭാ​ഗം ചെ​യർ​മാ​നാ​യി നാ​ട​ക, സി​നി​മാ ​ന​ടൻ കെ.പി.എ.സി ലീ​ലാ​കൃ​ഷ്​ണ​നെ​യും കാ​യി​ക​വി​ഭാ​ഗം ചെ​യർ​മാ​നാ​യി റി​ട്ട​. എ​സ്.ഐ എ​ച്ച്. ഷാ​ന​വാ​സി​നെ​യും വി കെ​യർ സെന്റ​റിൽ ന​ട​ന്ന എ​ക്‌​സി​ക്യുട്ടി​​വ് ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​ത്തു. വി.വി. ജോ​സ് ക​ല്ല​ട (ക​ഥാ​പ്ര​സം​ഗ വി​ഭാ​ഗം കൺ​വീ​നർ, കെ.വി. ജ്യോ​തി​ലാൽ (ചി​ത്ര​ക​ല കൺ​വീ​നർ), ഗു​രു​പ്ര​സാ​ദ് (ശി​ല്​പ​ക​ല കൺ​വീ​നർ), ശി​വ​രാ​ജൻ കോ​വി​ല​ഴി​കം (സാ​ഹി​ത്യ വി​ഭാ​ഗം കൺ​വീ​നർ) എന്നി​വരാണ് മറ്റ് ഭാരവാഹി​കൾ.

വി കെ​യർ പാ​ലി​യേ​റ്റീ​വ് ചെ​യർ​മാൻ ജോർ​ജ് എ​ഫ്.സേവ്യർ വ​ലി​യ​വീ​ട് അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യർ​മാൻ ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ടർ, ഗ​വേ​ണിംഗ് ബോ​ഡി അം​ഗ​ങ്ങ​ളാ​യ റി​ട്ട​. ഡെ​പ്യൂ​ട്ടി ക​മാൻഡന്റ് കെ.ച​ന്ദ്രൻ, സാ​ഹി​ത്യ​കാ​രൻ വി.ടി. കു​രീ​പ്പു​ഴ എ​ന്നി​വർ സം​സാ​രി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL