SignIn
Kerala Kaumudi Online
Sunday, 17 May 2026 5.09 AM IST

കൊല്ലം ഫാസ് മേയ് മാസ പരിപാടികൾ

കൊല്ലം: കൊല്ലം ഫാസിന്റെ ആഭിമുഖ്യത്തിൽ 23ന് വൈകിട്ട് 5 മുതൽ കൊല്ലം ഫൈൻ ആർട്ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കരോക്കെ സംഗീത പരിപാടി 'ഫാസ് സംഗീതനിറവ്' സംഘടിപ്പിക്കും. 24ന് വൈകിട്ട് 6.30ന് കല​ ഫാസ് സംയുക്ത പ്രതിമാസ പരിപാടി. തിരുവനന്തപുരം ചൈത്രം എന്റർടെയ്നേഴ്‌സ് അവതരിപ്പിക്കുന്ന മെഗാ കോമഡിഷോ 'വർണ്ണചിരിമേളം' സോപാനം കലാകേന്ദ്രത്തിൽ നടക്കും. ഫാസിന്റെ 54-ാം വാർഷിക പൊതുയോഗം 31ന് വൈകിട്ട് 5ന് കൊല്ലം ഫൈൻ ആർട്ട്‌സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. പ്രമേയങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഫാസ് അംഗങ്ങൾ 20 ന് മുൻപ് സെക്രട്ടറിയെ അറിയിക്കണം. കലാപരിപാടികൾക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഫാസ് സെക്രട്ടറി പ്രദീപ്​ ആശ്രാമം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL