കൊല്ലം: മണിച്ചിത്തോട്ടിൽ നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങൾ അഷ്ടമുടി കായലിൽ ലിങ്ക് റോഡിന് സമീപം ഒഴുകിച്ചേർന്ന് വൻ തോതിൽ രുക്ഷമായ മലിനീകരണം സൃഷ്ടിക്കുന്നതിൽ പരിസ്ഥിതി സംരക്ഷണ സമിതി പ്രതിഷേധിച്ചു. കായലിന്റെ ആവാസ വ്യവസ്ഥയെ ഇത് സാരമായി ബാധിക്കും.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി കുന്നുകൂടി കായലിൽ കെട്ടിക്കിടക്കുകയാണ്. അഷ്ടമുടിക്കായൽ മാലിന്യ വാഹിനിയായി മാറി. കായൽ മലിനീകരണം തടയാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സമിതി ആരോപിച്ചു. ജീവനി അദ്ധ്യക്ഷൻ എസ്. ഇന്ദുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്.എസ്. ഫലോമിന, സരസ്വതി അമ്മ, വി. ദീപ, കല്യാൺകുമാർ, എസ്. ഹരീഷ്, വി.ശർമിള, പ്രൊഫ. ഡോ. ബി. ബീന, എ.എസ്. കിഷോർ, സുരേഷ് പെരുമൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |