SignIn
Kerala Kaumudi Online
Thursday, 21 May 2026 2.37 AM IST

പുസ്തക പ്രകാശനം

കൊല്ലം: കവി നന്ദു പാരീസ് എഡിറ്റ് ചെയ്ത് റൈറ്റേഴ്സ് ഹട്ട് ബുക്സ് ആൻഡ് പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന,.എൺപതിൽപ്പരം കവികളുടെ കവിതകൾ ഉൾക്കൊള്ളുന്ന 'ബുക് മാർക്ക്' 24ന് പ്രകാശനം ചെയ്യും. ആന്തോളജി വിഭാഗത്തിൽപ്പെടുന്ന പുസ്തകം 24ന് ഉച്ചയ്ക്ക് 2ന് കൊല്ലം പ്രസ് ക്ളബ്ബ് ഹാളിൽ ചേരുന്ന ചടങ്ങിൽ കവിയും എഴുത്തുകാരനുമായ ഡോ.സി. രാവുണ്ണി പ്രകാശനം ചെയ്യും. മാദ്ധ്യമ പ്രവർത്തകൻ കോട്ടാത്തല ശ്രീകുമാർ ഏറ്റുവാങ്ങും. കവി രാജേഷ് ശ്രീധർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യപ്രവർത്തകരായ രോഹിത് കവിരാജൻ, ആറ്റൂർ ശരത്ചന്ദ്രൻ, ഗിരീഷ്.ജി.മുഖത്തല, സവിതദാസ് കൊല്ലം, സാജൻ എസ്.കുമാർ, അബ്ദിയ ഷഫീന, നന്ദു പാരീസ്, ഐശ്വര്യ എന്നിവർ സംസാരിക്കും. എഴുത്തുകാരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നടക്കുന്ന കവിയരങ്ങ് രാജേഷ് ശ്രീധർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL