SignIn
Kerala Kaumudi Online
Thursday, 21 May 2026 2.38 AM IST

ഉളിയക്കോവിൽ നിത്യപ്രഭ നഗർ വാർഷിക സമ്മേളനം

nithya
നഗരത്തിൽ മെഥനോൾ പ്ലാന്റ് സ്ഥാപിക്കണമെന്ന നിവേദനം വിദ്യാർത്ഥികൾ ഉളിയക്കോവിൽ നിത്യപ്രഭ നഗർ വാർഷികസമ്മേളനത്തിൽ വച്ച് മേയർ എ.കെ. ഹഫീസിന് സമ്മാനിക്കുന്നു

കൊല്ലം: ഉളിയക്കോവിൽ നിത്യ പ്രഭ നഗറിന്റെ വാർഷിക സമ്മേളനം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.

നഗർ പ്രസിഡന്റ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സീമാസ് പ്രതിഭ ക്യാഷ്‌ അവാർഡ് 15 വിദ്യാർത്ഥികൾക്ക് മുൻ മേയർ അഡ്വ. വി. രാജേന്ദ്രബാബു സമ്മാനിച്ചു. പെൺശിശു സംരക്ഷണ പദ്ധതി ഉളിയക്കോവിൽ ശശി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി ക്യാഷ്‌ അവാർഡ് കൗൺസിലർ ടി.ആർ. അഭിലാഷ് നൽകി. നഗരത്തിൽ മെഥനോൾ പ്ലാന്റ് തുടങ്ങണം എന്നാവശ്യപ്പെട്ട് നഗറിലെ കുട്ടികൾ മേയർക്കു നിവേദനവും പ്രൊജക്റ്റ്‌ റിപ്പോർട്ടും നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും നഗറിലെ ഒന്ന് മുതൽ 12 വരെയുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. സെക്രട്ടറി മോഹനകുമാർ സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL