
ചവറ: ഒ.എൻ.വി കുറുപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'ഫ്രണ്ട്‌സ് തരംഗം ചവറ'യുടെ നേതൃത്വത്തിൽ കവിഅരങ്ങും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുന്നു. 27ന് ഉച്ചയ്ക്ക് 2.30ന് ചവറ പുതുക്കാട് വില്ലജ് നോളേഡ്ജ് സെന്റർ ഹാളിലാണ് ചടങ്ങ്. കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്ന ഒ.എൻ.വിയുടെ ഓർമ്മകൾ പങ്കുവയ്ക്കാനും അദ്ദേഹത്തിന്റെ രചനകളെ അനുസ്മരിക്കാനും പരിപാടി വേദിയൊരുക്കും. ഫ്രണ്ട്‌സ് തരംഗം പ്രവർത്തകർ ഒത്തുചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരിക - സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
