SignIn
Kerala Kaumudi Online
Sunday, 31 May 2026 3.21 AM IST

ജനകീയ ശുചീകരണ ക്യാമ്പയിൻ

su

കൊ​ല്ലം: മ​ഴ​ക്കാ​ല​രോ​ഗ​പ്ര​തി​രോ​ധം ല​ക്ഷ്യ​മാ​ക്കി ജി​ല്ല​യി​ലെ സർ​ക്കാർ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളിൽ ശു​ചി​ത്വ​വും രോ​ഗീസൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും ഉ​റ​പ്പാ​ക്കുന്നതിന് ജ​ന​കീ​യ ശു​ചീ​ക​ര​ണ ക്യാ​മ്പ​യിന് തുടക്കം. ഇതിന്റെ ഭാഗമായി മ​ഴ​ക്കാ​ല​പൂർ​വ ശു​ചീ​ക​ര​ണ പ്ര​വർ​ത്ത​ന​ങ്ങൾ ശ​ക്തി​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​ പ​രി​സ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​നീ​ക്കം, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കൽ, കൊ​തു​ക് വ​ള​രാൻ​ സാദ്ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളിൽ ശു​ചീ​ക​ര​ണം, വാർ​ഡു​ക​ളും പൊ​തു​പ്ര​ദേ​ശ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കൽ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കും. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള ​സൗ​ക​ര്യം, പ​രാ​തി​കൾ ​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങൾ, മു​തിർ​ന്ന പൗ​ര​ന്മാർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന, ലാ​ബ് സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കുമെന്ന് ജി​ല്ലാ മെ​ഡി​ക്കൽ ഓ​ഫീ​സർ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL