കൊല്ലം: നഗരത്തെ സാക്ഷിയാക്കി, ലഹരിക്കെതിരെയുള്ള പോരാട്ടം തന്റെ ജീവിതവഴി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ എ.രാജു. സർവീസിൽ നിന്ന് വിരമിച്ച ദിവസം വേറിട്ടൊരു ലഹരിവിരുദ്ധ ക്യാമ്പെയിനാക്കിയാണ് എക്സൈസ് ഉദ്യോഗസ്ഥൻ മാതൃകയായത്.
പുകയില വിരുദ്ധ ദിനത്തിൽ ഔദ്യോഗിക പദവി ഒഴിഞ്ഞ അദ്ദേഹം, ചിന്നക്കടയിൽ നിന്ന് പ്രാകുളത്തുള്ള തന്റെ വസതിയിലേക്ക് 15 കിലോമീറ്റർ ദൂരം ഓടിയാണ് വീട്ടിലെത്തിയത്. എക്സൈസ് റേഞ്ച് ഓഫീസിലെ ഔദ്യോഗിക പടിയിറക്കത്തിന് പിന്നാലെ, വിരമിക്കൽ ദിനത്തെ ലഹരിവിരുദ്ധ സന്ദേശപ്രയാണമാക്കി മാറ്റുകയായിരുന്നു അദ്ദേഹം.
രാജുവിന്റെ ദൗത്യത്തിന് കരുത്തുപകരാൻ സ്പോർട്സ് പ്രേമികളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു സംഘം ഒപ്പമുണ്ടായിരുന്നു. റിട്ട.എസ്.പി ഷാജഹാൻ ഫിറോസ്, അന്താരാഷ്ട്ര മാരത്തോൺ അത്‌ലറ്റുകളായ നാസിമുദീൻ പള്ളിമുക്ക്, ഷീബ ജയപ്രകാശ്, സീന ഫിറോസ്, പ്രമുഖ കായിക കോച്ച് അയൂബ് എന്നിവരും സഹപ്രവർത്തകരും കൂട്ടയോട്ടത്തിൽ പങ്കാളികളായി. തൃക്കരുവ മോണിംഗ് വാക്ക് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ, സോൾഫ് ഒഫ് കൊല്ലം, ജസ്റ്റ് മൂവ്മെന്റ് ക്ലബ്, റോയൽ അക്കാഡമി എന്നിവരുടെ പിന്തുണയോടെയാണ് യാത്രഅയപ്പ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |