കൊല്ലം: മന്ത്രി ബിന്ദുകൃഷ്ണയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പറഞ്ഞു. കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പം കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി, മഹിളാ കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെയും പിൻബലം ബിന്ദു കൃഷ്ണയുടെ മന്ത്രിസ്ഥാനത്തിന് ഉണ്ടെന്ന് സി.പി.എം മറക്കരുത്. ഒരു നാക്കുപിഴ പോലും സി.പി.എം സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി ബിന്ദു കൃഷ്ണയ്ക്ക് സംരക്ഷണ കവചം ഒരുക്കുമെന്നും വിഷ്ണു സുനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |