SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

തരിശുപാടങ്ങളിൽ ഞാറുനടീൽ

thrikkaruva-grama-panchay

തൃക്കരുവ: തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഇഞ്ചവിള പാവൂർ ഏലായിൽ തരിശുപാടങ്ങളിൽ വീണ്ടും കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഞാറുനടീൽ സംഘടിപ്പിച്ചു. ഏലായുടെ ഭാഗമായ കടപ്പൻചിറയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം എ.അനിൽകുമാർ ഞാറുനട്ട് ഉദ്ഘാടനം നിർവഹിച്ചു. 15 ഏക്കറോളം വരുന്ന തരിശുസ്ഥലത്ത് ഇത്തവണ കൃഷിയിറക്കുമെന്ന് കർഷകർ പറഞ്ഞു. തൃക്കരുവ കൃഷി ഓഫീസർ എ.ആർ.അഷിത, കൃഷി അസിസ്റ്റന്റുമാരായ ടി.എസ്.സുരേഷ്, സിൽജി എന്നിവരും കർഷകരായ ആനന്ദൻ പിള്ള, കരുണാകരൻ പിള്ള, കുറ്റിക്കാട്ടിൽ അനി, വിശ്വേശരൻ പിള്ള, വസന്തകുമാരി, കർഷകത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL