
കൊല്ലം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടത്തി. കല്ലുവാതുക്കൽ മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു അദ്ധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. എസ്.ഷിജ, ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സുധി നായർ, ബീന ജോർജ്, അനുരൂപ്, ശാന്തികൃഷ്ണ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |