SignIn
Kerala Kaumudi Online
Monday, 13 July 2026 3.32 AM IST

കേരള സർവകലാശാല യൂണി. ഭാരവാഹികൾ

കൊല്ലം: കേരള സർവകലാശാല യൂണിയൻ (2025-26)ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ചാത്തന്നൂർ എസ്‌.എൻ കോളേജ്‌ ബി.എ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർത്ഥിയും എസ്‌.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗവുമായ എസ്.ശിവയാണ്‌ ചെയർപേഴ്സൺ. ദേവിക.എസ്.ബാബു (വൈസ് ചെയർപേഴ്സൺ), എൻ.ആർ.അർജുൻ (ജനറൽ സെക്രട്ടറി), എസ്‌.ഫാത്തിമ ഫർഹ, എൻ.എ.അമർജിത്‌ (യു.യു.സി) എന്നിവരാണ്‌ മറ്റ് ഭാരവാഹികൾ. രജിസ്ട്രാർ ആർ.രശ്മി, മുൻ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ എം.ഹരികൃഷ്ണൻ, വിജയ് വിമൽ, സിൻഡിക്കറ്റ് അംഗം ഡോ. എസ്‌.നസീബ്, അഡ്വ. അജയ്, എൻ.എസ്‌.നിതിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL