കൊല്ലം: ഗാന്ധി കൃഷ്ണൻ മെമ്മോറിയൽ കുഡുംബി യൂണിയന്റെ 53 -ാം വാർഷിക പൊതുയോഗം ടി.ഡി കലാമന്ദറിൽ കേരള കുഡുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുധീർ ഉദ്ഘാടനം ചെയ്തു. കുഡുംബി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ലംപ്‌സം ഗ്രാന്റ് സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.അശോക് കുമാർ അദ്ധ്യക്ഷനായി. ജി.രാജീവ്, എസ്.രംഗനാഥൻ, സി.എൽ.പ്രസാദ്, ജി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അശോക് കുമാർ (പ്രസിഡന്റ്), വിജയകുമാർ (വൈസ് പ്രസിഡന്റ്), രംഗനാഥൻ (സെക്രട്ടറി), സി.എൽ.പ്രസാദ് (ജോ. സെക്രട്ടറി), രാജീവ് (ട്രഷറർ), രാജേഷ്, സി.എൽ.പ്രമോദ്, രവി, വിനു, സിജു, പ്രമോദ്, രാധാകൃഷ്ണൻ (കമ്മിറ്റിയംഗം) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |