SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

സൂചന പണിമുടക്കിന് പിന്തുണ

strike

കൊല്ലം: അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും 22ന് നടത്തുന്ന സൂചന പണിമുടക്കിന് ഓൾ കേരള ഡയറി ഫാം ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എ.ബി.അനു ഉദ്ഘാടനം ചെയ്തു. എ.കെ.ഡി.എഫ്.ഐ.എ ജില്ലാ പ്രസിഡന്റ് എസ്.സുധീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കലാ രഞ്ജിനി സ്വാഗതം പറഞ്ഞു.

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക പൂർണ്ണമായും അനുവദിക്കുക, തടഞ്ഞുവച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിറുത്തിയാണ് പണിമുടക്ക്.
എ.കെ.ഡി.എഫ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.എം.റിയാസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.നൗഫിയ, യു.ഉമേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുഴുവൻ ഡയറി ഫാം ഇൻസ്ട്രക്ടർമാരും പണിമുടക്കിലും പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL