SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.25 PM IST

ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളർഷിപ്പ്

scholar

കോട്ടയം: വിമുക്തഭടന്മാരുടെ മക്കൾക്ക് 2024 - 25 അദ്ധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയിൽ താഴെ. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജനുവരി 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം www.sainikwelfarekerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2371187.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL