
കരീമഠം : കോൺഗ്രസ് അയ്മനം ഒന്നാം വാർഡ് കൺവെൻഷനും, മഹാത്മാഗാന്ധി കുടുംബ സംഗമവും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ ലോകമെമ്പാടും മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് പ്രസിഡന്റ് സന്തോഷ് വി.ആർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജോബിൻ ജേക്കബ്, ഒളശ്ശ ആന്റണി, ജയ്മോൻ കരീമഠം, ബിജു മാന്താറ്റിൽ, കെ.പി ചെല്ലപ്പൻ, ബിജു ജേക്കബ്, സുമ പ്രകാശ്, ജേക്കബ് കുട്ടി, ലിപിൻ ആന്റണി, ലാവണ്യ എസ്, ബോബി ജോൺ, അജിത്ത് കുമാർ റ്റി.വി, മനോജ് കോയിത്തറ, കുഞ്ഞുമോൻ കെ.ആർ, ഷീബ ബൈജു, സോഫിയാമോൾ കെ.എസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |