ചങ്ങനാശേരി: കുറിച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വാട്ടർ ഫിൽറ്റർ സ്ഥാപിച്ചു. 2024, 25 ലെ വാർഷിക പദ്ധതിയിൽ രൂപ 300000 ഉൾപെടുത്തിയാണ് പളളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാട്ടർ ഫിൽറ്റർ സ്ഥാപിച്ചത്. വർഷങ്ങളായി ശുദ്ധജല ക്ഷാമം മൂലം സ്‌കൂളിൽ ഉച്ചഭക്ഷണം വിലക്ക് വാങ്ങുന്ന വെള്ളം ഉപയോഗിച്ചാണ് പാകപ്പെടുത്തിയിരുന്നത്. ജലം ഉണ്ടങ്കിലും ശുദ്ധജലം ഇല്ലായിരുന്നു. ബ്‌ളോക്ക് ഡിവിഷൻ മെമ്പർ ഷിലമ്മ ജോസഫിന്റെ താത്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. സ്‌കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.റ്റോമിച്ചൻ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാതാ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് രാജേഷ് സ്വാഗതം പറഞ്ഞു. കെ.ആർ ഷാജി, ബിജു തോമസ്, സ്‌കൂൾ പ്രിൻസിപ്പാൾ ഐ.വി ചന്ദ്രിക, സ്‌കൂൾ എച്ച്.എം പ്രസാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |