SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

c
C

ചങ്ങനാശേരി: ഇത്തിത്താനം പ്രതിഭാ ഗ്രാമം മുട്ടത്തുവർക്കി മെമ്മോറിയൽ ലൈബ്രറിയുടെയും തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും ചങ്ങനാശേരി മൈക്രോലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 30ന് ഉച്ചകഴിഞ്ഞ് 2 മുതൽ 6 വരെ മുട്ടത്ത് വർക്കി മെമ്മോറിയൽ ലൈബ്രറിയിൽ നടക്കും. തിമിര രോഗ നിർണ്ണയം, പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദ പരിശോധനകളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. പൊതുസമ്മേളനം കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.ഡോ.സാജു കണ്ണന്തറ അദ്ധ്യക്ഷത വഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, EYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL