SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

പുതിയ നിബന്ധനക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ

ngo
ആശ്രിത നിയമനഭേദഗതിക്കെതിരെ ചങ്ങനാശേരി റവന്യൂ ടവറിൽ എൻജിഒ അസോസിയേഷന്റെ പ്രതിഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: സർക്കാർ ജീവനക്കാർ മരണപ്പെടുമ്പോൾ ആശ്രിതർക്ക് നൽകുന്ന നിയമനത്തിൽ ഭേദഗതി വരുത്തി കൊണ്ട് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ. സർവ്വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ കുട്ടികൾക്ക് 13 വയസോ അതിന് മുകളിൽ ഉണ്ടങ്കിലോ മാത്രമെ ആശ്രിത നിയമനം നൽകൂയെന്നത് ഉൾപ്പെടെയുള്ള ഭേദഗതിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ചങ്ങനാശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ചങ്ങനാശേരി റവന്യു ടവറിൽ നടന്ന പ്രതിഷേധയോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എ.സനീഷ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL