SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

കുമരകത്ത് യുവതിക്ക് അമീബിക് മസ്തിഷ്‌കജ്വരം

a

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവതിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പനിയും ഛർദിലും തലവേദനയും മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായുള്ള ചികിത്സയിലും രോഗം കുറഞ്ഞില്ല. തുടർന്ന് വിദഗ്ദ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരികരിച്ചത്. മലിന ജലത്തിൽ നിന്നാണ് രോഗാണു തലച്ചാേറിൽ പ്രവേശിച്ചതെന്നും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കുമരകം ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു. രോഗി പാലിയേറ്റീവ് നഴ്‌സ് ആയതിനാൽ പല വീടുകളിലും യാത്ര ചെയ്തിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRIMARY AMOEBIC MENINGOENCEPHALITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA