SignIn
Kerala Kaumudi Online
Friday, 24 April 2026 6.57 PM IST

ചാണ്ടിയ്ക്ക് വോട്ട് തേടി മറുനാടൻ സുഹൃത്തുക്കൾ

Increase Font Size Decrease Font Size Print Page
c

പുതുപ്പള്ളി : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഹിന്ദിയിൽ വോട്ടു തേടുകയാണ് മറുനാടൻ സുഹൃത്തുക്കൾ. മുംബയിൽ നിന്ന് സൈക്കിൾ ചവിട്ടി എത്തിയ ധിതിൻ ഗൺപത് ചാണ്ടിയ്ക്കൊപ്പമുണ്ട്. കൈപ്പത്തി ചിഹ്നമുള്ള മൂവർണ്ണക്കൊടി ചേർത്തു തുന്നിയ കുർത്തയും പൈജാമയും തൊപ്പിയുമണിഞ്ഞ് സ്‌പോർട്സ് സൈക്കിളിലാണ് വോട്ടുപിടിത്തം. നിധിൻ മാത്രമല്ല, ചാണ്ടി ഔട്ട് റീച്ച് ദേശീയ അദ്ധ്യക്ഷനായിരുന്ന കാലത്തെ സഹപ്രവർത്തകരായ രാജസ്ഥാൻ സ്വദേശി രവീന്ദ്രർ ദത്ത്, ഹരിയാന സ്വദേശി പ്രമോദ്കുമാർ റാവൽ, ഭാരത് ജോഡോ യാത്രയിൽ സഹായാത്രികനായിരുന്ന ദിനേശ് ശർമ്മ എന്നിവരും പുതുപ്പള്ളിയിലുണ്ട്. മുംബയ് ചർച്ച് ഗേറ്റിലെ സൈക്കിൾ റിപ്പയറിംഗ് തൊഴിലാളിയായ നിധിൻ രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ അദ്ദേഹം തന്റെ പഴയ സൈക്കിളുമായി മുംബയിൽ നിന്ന് കൂടെ ചേർന്നു. യാത്രയ്ക്കിടെ നിധിനെ കണ്ടുമുട്ടിയ ചാണ്ടി ഉമ്മൻ, രാഹുൽ ഗാന്ധിയ്ക്ക് പരിചയപ്പെടുത്തി. യാത്ര ശ്രീനഗറിൽ സമാപിച്ചശേഷം നിധിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയ രാഹുൽ ഗാന്ധി രണ്ട് ലക്ഷത്തോളം വിലവരുന്ന സ്‌പോർട്സ് സൈക്കിൾ സമ്മാനിച്ചു. 2024 ൽ രാഹുൽ ഗാന്ധി വയനാടിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിനായി സൈക്കിളിൽ എത്തിയിരുന്നു. ഈ സൈക്കിളിലാണ് നിധിന്റെ സഞ്ചാരം.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.