SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

കണക്ഷൻ റദ്ദാക്കരുത്

Increase Font Size Decrease Font Size Print Page
lpg

കോട്ടയം : പൈപ്പ് വഴിയുള്ള പാചകവാതക (പി.എൻ.ജി ) കണക്ഷൻ എടുക്കുന്നവർക്ക് മറ്റൊരിടത്തുള്ള എൽ.പി.ജി കണക്ഷൻ റദ്ദാക്കരുതെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
ബിസിനസിനും ജോലിക്കായും മറ്റും മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അവിടെയും നാട്ടിലുമായി പി.എൻ.ജി, എൽ.പി.ജി കണക്ഷനുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ സ്വന്തം പേരിൽ പി.എൻ.ജി കണക്ഷൻ ഉണ്ടെന്നതിന്റെ പേരിൽ പെട്രോളിയം കമ്പനികൾ എൽ.പി.ജി കണക്ഷനുകൾ മനുഷ്യത്വരഹിതമായി റദ്ദാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കണക്ഷനുകൾ വെവ്വേറെ നിലനിറുത്താൻ പെട്രോളിയം കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയ്ക്ക് കത്തും നൽകി.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL