SignIn
Kerala Kaumudi Online
Monday, 18 May 2026 4.59 AM IST

അവധിക്കാല വായനക്കളരി

kurichi-sadan

കോട്ടയം: ചാന്നാനിക്കാട് മഹാത്മാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള അവധിക്കാല വായനക്കളരി എഴുത്തു കാരനും പ്രഭാഷകനുമായ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.എം ഭൂവനേശ്വരിഅമ്മ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.എ രാജേഷ്, സെക്രട്ടറി കെ.എസ് സജീവ് എന്നിവർ പങ്കെടുത്തു. 20 വരെയുള്ള ദിവസങ്ങളിൽ ടെൻസിംഗ് കുമരകം, സിജു ദേവയാനി, ഡോ.രാജേഷ് പുതുമന, കെ.എൻ മഞ്ജുഷ ടീച്ചർ, പ്രസാദ് നന്തുണി എന്നിവർ വിവിധ വിഷയങ്ങളിൽ പഠനക്ലാസുകൾ നയിക്കും. കായിക, കല അഭിനയം, കവിതാരചന, സംഗീതം, മധുരം മലയാളം, നാടൻപാട്ട്, വിനോദപ്രവർത്തനങ്ങൾ എന്നിവയാണ് പഠന വിഷയങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL