
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ മെഷീൻ തകരാറിൽ. കഴിഞ്ഞവർഷത്തെ കുടിശികയായ 1.2 കോടി രൂപ അടച്ചെങ്കിൽ മാത്രമേ തകരാർ പരിഹരിക്കുകയുള്ളൂവെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വ്യാഴാഴ്ചയാണ് മെഷീന് തകരാർ സംഭവിച്ചത്.ഇതോടെ നിരവധി രോഗികൾ റേഡിയേഷൻ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇത് രോഗികളുടെ ആരോഗ്യനില മോശമാക്കുമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |