
മരങ്ങാട്ടുപിള്ളി : ബി.ജെ.പി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നമോ എക്‌സലന്റ് അവാർഡ് വിതരണം ചെയ്തു. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പർമാരായ പ്രസീദ പി, ആശ വർമ സുദീപ് നാരായണൻ, സിജോ സെബാസ്റ്റ്യൻ, ബിജി വിനോദ്, അരുൺ, അജിത്ത്, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |