
വൈക്കം : തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണിസ്വയംവരഘോഷയാത്ര ഭക്തിനിർഭരമായി. സ്വയംവരമന്ത്രാർച്ചന, മുല്ലമാല, ശ്രീസൂക്തം, ലക്ഷ്മീനാരായണപൂജ, മംഗല്യപൂജ, എന്നിവ നടന്നു. ഉച്ചയ്ക്ക് സ്വയംവരസദ്യയും, വൈകിട്ട് സർവൈശ്വര്യപൂജയുമുണ്ടായിരുന്നു. കൊതവറ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട സ്വയംവരഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് വി.എം.ഷാജി, സെക്രട്ടറി കെ.ഡി.അശോകൻ, മേൽശാന്തി ടി.എൻ.രാധാകൃഷ്ണൻ, യജ്ഞാചാര്യൻ വെച്ചൂർ ജയകൃഷ്ണൻ, മഹിളാസാമാജം പ്രസിഡന്റ് സുലോചന വേണു, സെക്രട്ടറി ഗീതാ പുരുഷൻ, എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |