SignIn
Kerala Kaumudi Online
Wednesday, 03 June 2026 7.54 PM IST

പഠനോപകരണ വിതരണം 

vazhappaly-
പഠനോപകരണ വിതരണോദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.സി ജോസഫ് നിർവഹിക്കുന്നു.

ചങ്ങനാശേരി:ഡി.വൈ.എഫ്.ഐ വാഴപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായി 16ാം തവണയും ചീരഞ്ചിറ ഗവ.സ്‌കൂൾ ഏറ്റെടുത്തു മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണം ചെയ്തു. വിതരണോദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.സി ജോസഫ് നിർവഹിച്ചു. വാഴപ്പള്ളി ലോക്കൽ സെക്രട്ടറി സെബാസ്റ്റ്യൻ ആന്റണി, ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ, മേഖല സെക്രട്ടറി അനന്തു അപ്പുക്കുട്ടൻ, മേഖല പ്രസിഡന്റ് ബിജോ സിബി, ഗ്രാമപഞ്ചായത്ത് അംഗം സനിതാമോൾ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ഹെഡ്മിസ്ട്രസ് അനില, മേഖല കമ്മിറ്റി അംഗം സബിൽ ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL