കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുളള ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ്് ബിവറേജ് സർവീസ് എന്നീ കോഴ്സുകളിൽ പ്ലസ് ടു ജയിച്ചവരെയാണ് പരിഗണിക്കുന്നത്.
എസ്.എസി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായോ, ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ചോ നൽകണം. അവസാനതീയതി ജൂൺ 15.വിശദവിവരങ്ങൾ www.fcikerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2312504, 9495716465.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |