SignIn
Kerala Kaumudi Online
Saturday, 20 June 2026 4.14 AM IST

എം.എൽ.എയ്ക്ക് സ്വീകരണം

mla

മുണ്ടക്കയം : അഡ്വ .എം.ജെ.സെബാസ്റ്റ്യൻ എം.എൽ.എയ്ക്ക് മുണ്ടക്കയം മൈലത്തടി വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി എ ഷമീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. കെയർ മൈലത്തടി ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. മൈലത്തടി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ ഉദ്ഘാടനവും യൂണിഫോം വിതരണവും ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി. ജീരാജ് നിർവഹിച്ചു. മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസമ്മ മാത്യു ആമുഖ പ്രഭാഷണം നടത്തി. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL