SignIn
Kerala Kaumudi Online
Monday, 29 June 2026 4.45 AM IST

നവീകരണം ഉടൻ പൂർത്തിയാക്കും

francis

കോട്ടയം : ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപ്പാതയിൽ വരുന്ന ലെവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഇതിനായി 60 ലക്ഷം രൂപ അനുവദിച്ചു. കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേയ്ക്ക് ആയതിനാൽ ഈ ഭാഗം ടാർ ചെയ്തിരുന്നില്ല. ഇതോടെ വാഹന, കാൽനട യാത്ര അസാദ്ധ്യമായിരുന്നു. റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാത്തിലാണ് തുക അനുവദിച്ചത്. ഇതുവരെ രണ്ടെണ്ണം പൂത്തിയായി. നാല് എണ്ണത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL