
വൈക്കം: ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവനോപാധി ആയിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിറുത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.എ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂണിയൻ മണ്ഡലം പ്രസിഡന്റ് എം.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.പുഷ്‌ക്കരൻ, ഡി.ബാബു, എൻ.അനിൽബിശ്വാസ്, കെ.കെ.ചന്ദ്രബാബു, മനോഹരൻ, സുജാത മധു, ശശികല എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി കെ.വി.നടരാജനെയും, സെക്രട്ടറിയായി ഗീത സോമനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |