SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.10 AM IST

പിക്കപ്പിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി

paambu

മുണ്ടക്കയം : വർക്ക്ഷോപ്പിൽ പിക്കപ്പ് വാനിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. വരിക്കാനി കവലയിലെ സുനിൽകുമാറിന്റെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ പിക്കപ്പിലാണ് മൂർഖൻ പാമ്പ് കയറിയത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ബോണറ്റിനുള്ളിൽ എൻജിൻ ഭാഗത്ത് മൂർഖൻ പാമ്പിനെ ജീവനക്കാർ കണ്ടത്. ഇതോടെ വർക്ക് ഷോപ്പിലെ ജീവനക്കാർ ഓടി മാറി. ഉടൻ എരുമേലി ആർ.ആർ.ടി സംഘത്തെ വിവരം അറിയിച്ചു. ഇവരെത്തി മൂർഖനെ പിടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ഏകദേശം നാല് മാസം പ്രായമുണ്ട് മൂർഖൻ പാമ്പിന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL