
ചിറക്കടവ് : പഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ എ.ഡി.എസ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ അവാർഡ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സന്തോഷ്, സ്‌കറിയ കാരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.സജീവ് പള്ളത്ത് ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |