SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.09 AM IST

50 പരാതികൾ  തീർപ്പാക്കി

sc-st

കോട്ടയം : സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷൻ കോട്ടയത്ത് നടത്തിയ പരാതിപരിഹാര അദാലത്തിൽ 50 പരാതികൾ തീർപ്പാക്കി. മൂന്നെണ്ണം തുടർ നടപടികൾക്കായി മാറ്റി. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) നടന്ന അദാലത്തിൽ കമ്മിഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവരാണ് രണ്ടു ബെഞ്ചുകളിലായി പരാതികൾ കേട്ടത്. 2023 മുതലുളള പരാതികൾ അദാലത്തിൽ പരിഗണനയ്ക്ക് വന്നു. പൊലീസ് ഇടപെടൽ ആവശ്യമുള്ള 22 പരാതികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്തു വീതം പരാതികളുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL