SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.09 AM IST

സെൻസസ് : എന്യുമറേറ്റർമാർ ഇന്ന് മുതൽ വീടുകളിലെത്തും

കോട്ടയം: സെൻസസിന്റെ ഭാഗമായി ഇന്ന് മുതൽ എന്യുമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കും. 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനായി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്.

പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്നലെ അവസാനിച്ചു. ഇന്നലെ 5വരെ ജില്ലയിൽ 60,916 കുടുംബങ്ങൾ സെൽഫ് എന്യൂമറേഷൻ നടത്തി.

സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ളവർ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL