
കറുകച്ചാൽ:കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ തൊഴിൽവിരുദ്ധനയങ്ങൾക്കെതിരെയും തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കെ.എസ്‌കെ.ടി.യു വാഴൂർ ഏരിയ കമ്മിറ്റി പ്രതിഷേധധർണ നടത്തി. കറുകച്ചാൽ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ കെ.എസ്‌കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഗിരീഷ്.എസ്.നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി പ്രശാന്ത് ജി.കൃഷ്ണ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ബാബു, ജില്ലാ കമ്മിറ്റിയംഗം ഒ.കെ.ശിവൻകുട്ടി, ടി.എസ്.ശ്രീജിത്ത്, ലതാ ഷാജൻ, എം.മനോജ്, സിന്ധു മനോജ്, ശ്രീജിഷ കിരൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |