SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.37 PM IST

ഓണപ്രതീക്ഷയിൽ ടൂറിസം മേഖല...

tourism

കോട്ടയം: മാനംതെളിഞ്ഞു, കാലവർഷത്തിന്റെ ആശങ്കകളില്ല. കാലാവസ്ഥ ഉൾപ്പെടെ അനുകൂലമായതോടെ ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ടൂറിസം സംരംഭകർ. വള്ളംകളി സീസൺ ഇരട്ടിഊർജ്ജമാണ്. നെഹ്റുട്രോഫി മത്സരവള്ളംകളിക്ക് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗിന് തുടക്കമാകുന്നത് ടൂറിസംമേഖലയ്ക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.

ഓണം സീസൺ മുന്നിൽക്കണ്ട് സഞ്ചാരികൾക്കായി ടൂറിസം പാക്കേജുകളടക്കം റെഡിയാണ്. വിദേശ ടൂറിസ്റ്റുകളേയും ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്. വയനാട് മണ്ണിടിച്ചിൽ ദുരന്തം ആശങ്കയായെങ്കിലും കാലവർഷം പെട്ടെന്ന് ശമിച്ചത് ടൂറിസംമേഖലയ്ക്ക് ഉണർവായി. ഓണത്തിന് ശേഷം പൂജാവധിയുമായി ബന്ധപ്പെട്ട ബുക്കിംഗുമുണ്ട്. റിസോർട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും ഓണം സീസണിലെ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. ഓണം അവസാനിച്ചാലും സീസൺ തുടരും. വിനോദസഞ്ചാരികൾക്കായി ഓണസദ്യയും പുലികളിയും മറ്റും ഒരുക്കാനാണ് റിസോർട്ടുകളുടെ തീരുമാനം. വെടിക്കെട്ടും മറ്റ് ആഘോഷങ്ങളുമുണ്ട്.

ജില്ലയിലേയ്ക്ക് ലക്ഷം സഞ്ചാരികൾ

കുമരകം, വാഗമൺ, ഇല്ലിക്കൽക്കല്ല് പ്രദേശങ്ങളിൽ ഈ വർഷം ഒന്നരലക്ഷത്തോളം പേർ എത്തിയതായാണ് കണക്ക്. മലയോര ടൂറിസം ആസ്വദിക്കാൻ അന്യസംസ്ഥാനക്കാരുടെ തിരക്കാണ്. ഓണം മുതൽ ക്രിസ്മസ്, ന്യൂ ഇയർ വരെയുള്ള സീസണിനായി ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ്ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണിത്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ

1കുമരകം

2വാഗമൺ

3ഇലവീഴാപൂഞ്ചിറ

4ഇല്ലിക്കൽക്കല്ല്

സംരഭകർക്ക് ശുഭപ്രതീക്ഷ

കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളില്ല

ഓണത്തെ തുടർന്ന് തുടർച്ചയായുള്ള അവധികൾ

നെഹ്റു ട്രോഫി വള്ലംകളി,​ചാമ്പ്യൻസ് ബോട്ട് ലീഗ്

ഓണം സീസണിൽ നല്ല പ്രതീക്ഷയുണ്ട്. വിദേശികളെ കൂടതലായി പ്രതീക്ഷിക്കുന്നുണ്ട്.

ടൂറിസം സംരഭകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL